നഗരസഭയുടെ ഔദ്യോഗിക പരിപാടികൾക്ക് പുതിയ മാനദണ്ഡം; ‘വന്ദേ മാതരം’ നിർബന്ധിതം

by WhatsUp Mumbai

മുംബൈ: ബൃഹൻമുംബൈ മഹാനഗരപാലികയുടെ പൊതുസഭയിൽ എടുത്ത പുതിയ തീരുമാനപ്രകാരം ഇനി നഗരസഭയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാകും. കോർപ്പറേഷൻ ഹാളിലെ ചടങ്ങുകൾക്കും നഗരസഭാ സ്കൂളുകളിലെ പ്രധാന പരിപാടികൾക്കും തീരുമാനം ബാധകമാണ്.

ഗാനം മുഴുവൻ പാടണമെന്നതാണ് നിർദേശം. പ്രമേയം പൊതുസഭയിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഭരണാനുമതി ലഭിച്ചതിന് പിന്നാലെ ഇത് പ്രാബല്യത്തിൽ വരും.

ഭാരതീയ ജനതാ പാർട്ടി അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്കുശേഷം എതിർപ്പുകളില്ലാതെ അംഗീകാരം ലഭിച്ചു.

ഇതോടൊപ്പം മഹാരാഷ്ട്രയുടെ സംസ്ഥാനഗാനം ‘ജയ് ജയ് മഹാരാഷ്ട്ര മാജാ’യും നഗരസഭാ ചടങ്ങുകളിൽ ആലപിക്കണമെന്ന നിർദേശവും അംഗീകരിച്ചു.

You may also like