കരുതലിന്റെ കൈത്താങ്ങായി മുളുണ്ട് കേരള സമാജം വീണ്ടും

by WhatsUp Mumbai

മുംബൈ: കരുതലിന്റെ കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം രംഗത്ത്. ഭർത്താവിന്റെ നിര്യാണത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ മുളുണ്ട് വൈശാലി നഗറിലെ മോളി പണിക്കർക്കും കുടുംബത്തിനുമാണ് സമാജം അടിയന്തര സഹായം എത്തിച്ചത്.

കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ ഉടൻ പ്രസിഡന്റ് ടി.കെ. രാജേന്ദ്രബാബുവിന്റെയും ട്രഷറർ മുരളിധരന്റെയും നിർദേശപ്രകാരം സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.കെ. ബാലചന്ദ്രൻ, സുജാത നായർ എന്നിവർ മോളി പണിക്കരുടെ വസതിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് അടിയന്തര സഹായമായി ഒരു മാസത്തേക്കുള്ള അരിയും മറ്റ് അവശ്യ സാധനങ്ങളും ജനറൽ സെക്രട്ടറി ബി.കെ.കെ. കണ്ണനും ഉമ്മൻ മൈക്കിളും ചേർന്ന് നേരിട്ട് കൈമാറി.

കഴിഞ്ഞ ഒക്ടോബറിൽ അധികാരമേറ്റ പുതിയ കമ്മിറ്റിയുടെ പ്രവർത്തനരേഖയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിലെ ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം സഹായ പ്രവർത്തനങ്ങൾ നടത്തുമെന്ന് സമാജം വ്യക്തമാക്കി.

You may also like