വായനാപ്രേമികൾക്ക് പുതിയ സമ്മാനം; ‘മനഃസാക്ഷി’ വെളിച്ചത്തിലേക്ക്

by WhatsUp Mumbai

കറ്റാനം: ഐ.ടി.എം. സർവകലാശാലയുടെ മുൻ രജിസ്ട്രാർ പ്രൊഫ്. പറമ്പിൽ ജയകുമാർ രചിച്ച ‘മനഃസാക്ഷി’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ഫെബ്രുവരി 22-ന് പള്ളിക്കൽ–മഞ്ഞാടിത്തറ 1922-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ പ്രാർത്ഥനാമന്ദിരത്തിൽ നടന്നു.

പി.കെ. രാമകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. ഏവൂർ മോഹൻദാസ് പുസ്തകം പ്രകാശനം നിർവഹിച്ചു. ശിശുക്ഷേമ സമിതി ആലപ്പുഴ ജില്ലാ അധ്യക്ഷ അഡ്വ. ഗീതാ സലിം ആദ്യപ്രതി ഏറ്റുവാങ്ങി. പി.എൻ. സാനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഭാഗവതചൂഡാമണി ഡോ. പള്ളിക്കൽ സുനിൽ, നിലക്കിലേത്ത് രവീന്ദ്രൻ നായർ, അഡ്വ. പാലൂർ രാജ്‌കുമാർ, ഡോ. പി. പ്രിയമോൾ, മങ്കുഴി ശ്രീകുമാർ, ചാരുംമൂട് രാധാകൃഷ്ണൻ, എൻ. ഷാജി, ഇന്ദു അരവിന്ദം എന്നിവർ ആശംസകൾ അർപ്പിച്ചു. രാജി അഭിലാഷ്, സൂര്യഗായത്രി, അഭിനന്ദ ആർ. നായർ എന്നിവർ കവിതകളാലപിച്ച് ചടങ്ങിന് ഭാവഗംഭീരത നൽകി.

സാഹിത്യസ്നേഹികളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി.

You may also like