മഹാരാഷ്ട്രയിൽ ചായ സൽക്കാരം ബഹിഷ്‌കാരിച്ച് പ്രതിപക്ഷം : സർക്കാറി നെതിരെ എം.വി.എയുടെ കടുത്ത വിമർശനം

by admin

മുംബൈ : മഹാരാഷ്ട്ര ബജറ്റ് സമ്മേളനത്തിന് മുമ്പായി സർക്കാർ സംഘടിപ്പിച്ച ചായ സൽക്കാര ചടങ്ങ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി ബഹിഷ്‌കരിച്ചു. സർക്കാരിന്റെ അഹങ്കാരപരമായ നിലപാടിനും ഭരണപരമായ വീഴ്ചകൾക്കും എതിരായ പ്രതിഷേധമാണിതെന്ന് നേതാക്കൾ അറിയിച്ചു.

കർഷക പ്രതിസന്ധി, വിള ഇൻഷുറൻസ് പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, സംസ്ഥാനത്ത് വർധിക്കുന്ന മയക്കുമരുന്ന് വ്യാപനം എന്നിവയിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് എം.വി.എയുടെ ആരോപണം. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാതെ ആഘോഷ പരിപാടികൾ നടത്തുന്നത് അനുചിതമാണെന്നും അവർ വ്യക്തമാക്കി.

മഹായുതി സർക്കാർ പ്രതിപക്ഷത്തോട് വേണ്ടത്ര മാന്യത പുലർത്തുന്നില്ലെന്നും നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള അനിശ്ചിതത്വവും അവർ ചൂണ്ടിക്കാട്ടി.

ഭാസ്കർ ജാഥവ് , വിജയ് വഡേറ്റിവർ , ആദിത്യ താക്കറേ എന്നിവർ ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ സംഘർഷം കടുപ്പിക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

You may also like