56
മുംബൈ : മുംബൈ നഗരസഭയായ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ കഴിഞ്ഞ നാല് വർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. ഈ കാലയളവിൽ നടപ്പാക്കിയ പദ്ധതികളും ചിലവഴിച്ച തുകയും സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് കിഷോരി പെഡ്നേകർ ആവശ്യപ്പെട്ടു.
പുതിയ കൗൺസിൽ നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ നാല് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം നൽകുന്നത് ജനവിശ്വാസം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
നഗരഭരണത്തിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.