56
മുംബൈ : ബോളിവുഡ് താരം രൺവീർ സിംഗിനോട് വധഭീഷണിയോടെ 10 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നടന്റെ മാനേജരുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്കാണ് അമേരിക്കയിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ശബ്ദസന്ദേശം എത്തിയത്.
പണം നൽകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമുണ്ട്. ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരാണെന്ന സംശയത്തിൽ മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നടന്റെ സുരക്ഷയും ശക്തിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.