190
താനെ : കല്യാണ്‍ സാംസ്കാരികവേദിയുടെ ഫെബ്രുവരി മാസ പുസ്തക ചർച്ച ഫെബ്രുവരി 15ന് വൈകിട്ട് 4.30ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളില്‍ നടക്കും. ഗായകനും നടനുമായ പ്രേംകുമാറിന്റെ ആത്മകഥയായ “ഓര്‍മ്മകളിലൂടെ” എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്യുന്നത്.
കെ. രാജന് പുസ്തകാവലോകനം നടത്തും. പ്രേംകുമാറിന്റെ നാടകഗാനങ്ങളുടെ അവതരണവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
സാഹിത്യസ്നേഹികളും സാംസ്കാരികരംഗത്തുള്ളവരും പങ്കുചേരുന്ന ഈ പരിപാടി ശ്രദ്ധേയമായൊരു സംഗമമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.