169
നവിമുംബൈ : ശ്രീ നാരായണ മന്ദിര സമിതി, ഐരോളി വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ന് നടക്കുന്ന ആഘോഷങ്ങൾ ആത്മീയവും സാംസ്‌കാരികവുമായ വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ശാന്തി ഹവനം, സഹസ്രനാമാർച്ചന, വിളക്കുപൂജ, മഹാപ്രസാദ വിതരണം എന്നിവ നടക്കും.
ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് പുറമെ കായിക മത്സരങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന ആഘോഷവേദിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ആത്മീയ ഐക്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന വാർഷികാഘോഷം ഭക്തജനങ്ങൾക്ക് സ്മരണീയ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.