​85% മാർക്കുണ്ടോ? സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ്പ്; ജൂലൈ 31 വരെ അപേക്ഷിക്കാം

by WhatsUp Mumbai

മുംബൈ: വേൾഡ് മലയാളി കൗൺസിൽ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകിവരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ അധ്യയന വർഷത്തിലും നൽകുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്സി (SSC), എച്ച്എസ്സി (HSC) പരീക്ഷകളിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ, സാമ്പത്തിക ശേഷി കുറവുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

വിദ്യാർഥികൾ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ആണ്. താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം മാർക്ക് ഷീറ്റും wmcmumbai@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം. കെ. നവാസ് അറിയിച്ചു.

You may also like