​പോക്കറ്റ് ചോരും! സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും വില കുതിച്ചുയരുന്നു; വില്ലനായി ‘എ ഐ’

by WhatsUp Mumbai

മുംബൈ: രാജ്യാന്തര വിപണിയിൽ മെമ്മറി ചിപ്പുകൾക്കുണ്ടായ വൻ വിലവർദ്ധനവ് മൂലം സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും വില കുതിച്ചുയരുന്നു. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ നിർമ്മിത ബുദ്ധി (AI) സെർവറുകൾക്കായി ആഗോളതലത്തിൽ വലിയ തോതിൽ മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നതാണ് വിപണിയിൽ കടുത്ത ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിരിക്കുന്നത്.

വിലക്കയറ്റം തടയാൻ പ്രമുഖ ബ്രാൻഡുകൾ ഫീച്ചറുകൾ വെട്ടിക്കുറയ്ക്കുകയോ പുതിയ മോഡലുകളുടെ ലോഞ്ച് വൈകിപ്പിക്കുകയോ ചെയ്യുകയാണ്. ഐ.ഡി.സി (IDC) അസോസിയേറ്റ് വൈസ് പ്രസിഡന്റ് നവ്കേന്ദർ സിംഗ് വ്യക്തമാക്കുന്നത് അനുസരിച്ച്, വിതരണ ശൃംഖലയിലെ ഈ കടുത്ത പ്രതിസന്ധി മുൻപ് രാജ്യാന്തര വിപണി നേരിട്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്. അടുത്ത കുറച്ചുകാലത്തേക്ക് ഗാഡ്‌ജെറ്റുകളുടെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നാണ് വിപണി വിദഗ്ദ്ധർ നൽകുന്ന സൂചന.

You may also like