184
മുംബൈ: നഗരത്തിൽ അനുഭവപ്പെട്ട കടുത്ത ചൂടിന് താൽക്കാലിക ശമനം ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ലഘു മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
പ്രത്യേകിച്ച് താനെ ജില്ലയിൽ മാർച്ച് 31-ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മുംബൈയും പരിസര പ്രദേശങ്ങളും ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥ അനുഭവിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിൽ ലഭിക്കുന്ന മഴ കാലാവസ്ഥയിൽ ആശ്വാസം നൽകുമെന്ന് വിലയിരുത്തുന്നു.
അതേസമയം, ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ അനാവശ്യമായി തുടരുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.