പൊട്ടിച്ചിരിയും വയലിൻ മാന്ത്രികതയും ; നവിമുംബൈയിലെ മഹാ കലാസന്ധ്യയ്ക്ക് ഇനി മൂന്ന് ദിവസം മാത്രം!

by admin

നവി മുംബൈ : നവിമുംബൈ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസ്കാരിക ദൃശ്യവിരുന്ന് ‘സ്ട്രിങ് ബീറ്റ്സ് 2026’ ഒടുവിൽ അരികിലേക്ക്. നഗരത്തെ ഉത്സവലഹരിയിലാക്കാൻ പോകുന്ന ഈ പരിപാടിക്ക് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

കേരള സമാജം ഉൾവെ നോഡിന്റെ (KSUN) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാ വിരുന്ന്
ജൂൺ 13 ശനിയാഴ്ച്ച 6:30 മുതൽ അരങ്ങേറും.പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട വയലിൻ മാന്ത്രിക രൂപ രേവതി നയിക്കുന്ന സംഗീത വിസ്മയമാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തന്ത്രികളിൽ ഭാവങ്ങൾ നിറയ്ക്കുന്ന രൂപയുടെ വയലിൻ നാദം കേൾക്കാൻ വലിയൊരു സംഗീതപ്രേമി സമൂഹം ഇതിനകം തന്നെ സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനൊപ്പം മിമിക്രി രംഗത്തെ പ്രമുഖ താരവും ജനപ്രിയനുമായ മഹേഷ് കുഞ്ഞുമോൻ ഒരുക്കുന്ന ഹാസ്യ പ്രകടനം കൂടിയാകുമ്പോൾ വേദിയിൽ ആവേശം ഇരട്ടിക്കും. തന്റെ വേറിട്ട ശബ്ദാനുകരണങ്ങളിലൂടെ സദസ്സിനെ ചിരിയുടെ കടലിൽ ആറാടിക്കാനാണ് മഹേഷ് കുഞ്ഞുമോൻ എത്തുന്നത്.

നഗരത്തിന് പുത്തൻ ഉണർവ്വ് സമ്മാനിക്കാൻ പോകുന്ന ‘സ്ട്രിങ് ബീറ്റ്സ് 2026’-നെ ഏറെ താല്പര്യത്തോടെയാണ് നവിമുംബൈയിലെ കലാപ്രേമികൾ നോക്കിക്കാണുന്നത്. സംഗീതവും ഹാസ്യവും ഒത്തുചേരുന്ന ഈ സന്ധ്യ നവിമുംബൈയിലെ വലിയൊരു വിജയമാക്കി മാറ്റാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ സംഘാടകർ.

You may also like