മുംബൈ നഗരസഭയിൽ അഴിമതിക്കെതിരെ കർശന നടപടി; 5 വർഷത്തിൽ 77 ജീവനക്കാർക്ക് സസ്‌പെൻഷൻ

by admin

മുംബൈ : മുംബൈ നഗരസഭയായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി)യിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഴിമതി ആരോപണങ്ങളെ തുടർന്ന് 77 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നടപടിക്കു വിധേയരായത്.

2025 വർഷത്തിൽ മാത്രം 20 ജീവനക്കാരെതിരെ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തു. കൈക്കൂലി വാങ്ങൽ, അധികാര ദുരുപയോഗം, ഔദ്യോഗിക നടപടികളിൽ ക്രമക്കേട് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്ന കേസുകളിലും കർശന നടപടി തുടരുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

കുറ്റം തെളിയിച്ചാൽ സേവനത്തിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷകൾ നേരിടേണ്ടി വരും. പെൻഷൻ അടക്കമുള്ള സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അഴിമതിക്കെതിരെ കർശന നടപടി നടപ്പാക്കുകയാണെന്ന് ബി.എം.സി അറിയിച്ചു. മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയുമായി സഹകരിച്ചാണ് അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുന്നത്.

You may also like