86
മുംബൈ: മുംബൈ സാഹിത്യ വേദിയുടെ മെയ് മാസ ചർച്ച മെയ് 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 4.30ന് മാട്ടുംഗയിലെ കേരള ഭവനിൽ നടക്കും.
പരിപാടിയിൽ എഴുത്തുകാരൻ ജോയ് ഗുരുവായൂർ കഥകൾ അവതരിപ്പിക്കും.
സാഹിത്യസ്നേഹികൾക്ക് കഥകളുടെ
ലോകം അടുത്തറിയാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ സാഹിത്യപ്രേമികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി കൺവീനർ കെ.പി. വിനയൻ അറിയിച്ചു.