84
മുംബൈ : സനാതന ഹിന്ദു ധർമ്മസഭയുടെ ആഭിമുഖ്യത്തിൽ ബ്രന്മർഷി മോഹൻജിയുടെ ആദ്ധ്യാത്‌മിക പ്രഭാഷണവും സംൽസംഗവും സംഘടിപ്പിക്കുന്നു.
മെയ് 17 ന് ഞായറാഴ്ച രാവിലെ വസായ് വെസ്റ്റ് ആനന്ദ് നഗറിലെ വിശ്വകർമ്മ ഹാളിൽ രാവിലെ 9 മണി മുതലാണ് പരിപാടി. ചടങ്ങിൽ വിശ്വ ഹിന്ദു പരിഷത് കേരളഘടകം ജനറൽ സെക്രട്ടറി അനിൽ വിളയിൽ പങ്കെടുക്കും. വസായ് താലൂക്കിലെ വിവിധ ഹിന്ദു സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
മോഹൻജിയേയും വിശിഷ്ട വ്യക്തികളേയും താലപ്പൊലി മേളങ്ങളുടെ അകമ്പടിയോടെ ഹാളിലേക്ക് സ്വീകരിച്ച ശേഷം യതി പൂജ നടക്കും. സത്സസംഗത്തിൻ്റെ സമാപനത്തിനു ശേഷം പ്രസാദ വിതരണത്തോടെ പരിപാടി സമാപിക്കും