സോഷ്യൽ മീഡിയ സ്റ്റണ്ട് ദുരന്തമായി; വിരാറിൽ 40-കാരന് ജീവൻ നഷ്ടം

by admin

മുംബൈ : മഹാരാഷ്ട്രയിലെ വിരാർ നവാപുര്‍ പ്രദേശത്ത് പാമ്പുമായി അപകടകരമായ പ്രകടനം നടത്തുന്നതിനിടെ 40-കാരൻ കടിയേറ്റതിനെ തുടർന്ന് മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്.

മരിച്ചത് രാജു ചന്ദു ബറാഡ് (40) ആണെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയിൽ ഇയാൾ പാമ്പിനെ കൈയിൽ പിടിച്ച് ചുംബിക്കുകയും കളിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് വിവരം.

പ്രകടനത്തിനിടെ പാമ്പ് കടിച്ചതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അപ്രതീക്ഷിത മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You may also like