മുംബൈ: Bombay Keraleya Samajയുടെ 60-മത് വാർഷിക നടത്ത മത്സരം ഞായറാഴ്ച (22-02-2026) ദാദർ ശിവാജി പാർക്കിൽ സംഘടിപ്പിച്ചു. രാവിലെ 6.30ന് ആരംഭിച്ച മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.
അറുപത് വർഷമായി തുടർച്ചയായി സംഘടിപ്പിച്ച് വരുന്ന ഈ കായിക മാമാങ്കം സമാജത്തിന്റെ ഗൗരവവും പാരമ്പര്യവും തെളിയിക്കുന്ന മറ്റൊരു നാഴികക്കല്ലായി മാറി. കബഡി അസോസിയേഷൻ ഹാളിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ 2023ലെ ദ്രോണാചാര്യ അവാർഡ് ജേതാവായ ഗണേഷ് പ്രഭാകർ ദേവ്രഖാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം സ്പോർട്സ് ഇൻചാർജ് ആർ.എൻ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞു. ട്രഷറർ എം.വി. രവി നന്ദി രേഖപ്പെടുത്തി.

മുഖ്യാതിഥി വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രധാന വിജയികൾ
10 കിലോമീറ്റർ – പുരുഷ വിഭാഗം:
രാജൻ രൂപേന്ദ്ര സിംഗ് (ഒന്നാം സ്ഥാനം), സുജിത് രൂപേന്ദ്ര സിംഗ് (രണ്ടാം സ്ഥാനം), ദിഷു ഘോജി (മൂന്നാം സ്ഥാനം).
അവിനവ് മൗര്യ സ്റ്റൈലിഷ് വാക്കർ.
10 കിലോമീറ്റർ – വനിതാ വിഭാഗം:
പ്രിയ വിജയ് കുമാർ ഗുപ്ത (ഒന്നാം സ്ഥാനം), മാലതി ആചാര്യ (രണ്ടാം സ്ഥാനം), മിതാലി ബോബ്ലെ (മൂന്നാം സ്ഥാനം).

രൂപാലി യു. നായ്ക് വാഡേ സ്റ്റൈലിഷ് വാക്കർ.
15 വയസ്സിന് താഴെ, 40–50, 50–65, 65–75, 75 വയസ്സിന് മുകളിലെ വിഭാഗങ്ങളിലുമായി മത്സരങ്ങൾ നടന്നു. വിവിധ പ്രായവിഭാഗങ്ങളിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
മുഖ്യാതിഥി പ്രസംഗത്തിൽ, ഭാഷാ-പ്രാദേശിക ഭേദങ്ങൾക്കതീതമായി സമാജം സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ ആരോഗ്യബോധവും ഐക്യവും അച്ചടക്കവും വളർത്തുന്നതായി ചൂണ്ടിക്കാട്ടി.
സമാജം ഭാരവാഹികളും വനിതാ വിഭാഗം അംഗങ്ങളും ചേർന്നുള്ള ഏകോപിത പ്രവർത്തനമാണ് മത്സരത്തെ വിജയകരമാക്കിയതെന്ന് സംഘാടകർ അറിയിച്ചു.

