270
താനെ: താനെയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ദിനം മുഴുവൻ വിവിധ പൂജകളും ഹോമങ്ങളും നടത്തപ്പെടും.
രാവിലെ 7 മണിക്ക് മഹാരുദ്രാഭിഷേകത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് 7.30 മുതൽ 1001 കലശാഭിഷേകം നടക്കും. 10 മണിക്ക് മഹാമൃത്യുഞ്ജയ ഹോമം നടത്തും. വൈകിട്ട് 7.30 ന് ഉമാ മഹേശ്വര പൂജയോടെ ദിവസത്തെ പ്രധാന ചടങ്ങുകൾ സമാപിക്കും.
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.