ബുള്ളറ്റ് ട്രെയിന് സുരക്ഷയൊരുക്കാൻ ആർപിഎഫ്; സിഐഎസ്എഫ് പുറത്തേക്ക്; സുരക്ഷാ കോട്ട കെട്ടാൻ റെയിൽവേ!

by WhatsUp Mumbai

മുംബൈ: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പാതയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന്റെ സുരക്ഷാ ചുമതല റെയിൽവേ സംരക്ഷണ സേനയ്ക്ക് (RPF) കൈമാറാൻ നീക്കം. 

Central Industrial Security Force നെ(CISF) ഒഴിവാക്കി സുരക്ഷാ ചുമതല ആർപിഎഫിനെ ഏൽപ്പിക്കാനാണ് നിലവിൽ ആലോചന നടക്കുന്നത്. മനുഷ്യവിഭവശേഷി കുറച്ച്, സാങ്കേതിക വിദ്യയ്ക്ക് മുൻഗണന നൽകുന്ന അത്യാധുനിക സുരക്ഷാ പദ്ധതിയാണ് ഇതിനായി റെയിൽവേ തയ്യാറാക്കുന്നത്.  

പരമ്പരാഗത സുരക്ഷാ രീതികളിൽ നിന്ന് മാറി കേവലം 550 ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ലീനർ ആന്റ് സ്മാർട്ട്’ (Leaner and Tech-driven) പദ്ധതിയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ, ഡ്രോൺ നിരീക്ഷണം, സെൻസറുകൾ എന്നിവയുടെ സഹായത്തോടെയാകും പാതയിലുടനീളം സുരക്ഷ ഉറപ്പാക്കുക. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ സുരക്ഷാ ചെലവ് വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാനും റെയിൽവേ ലക്ഷ്യമിടുന്നു.  

സ്റ്റേഷനുകൾക്കും സിഗ്നലിംഗ് പോയിന്റുകൾക്കും പുറമെ ട്രെയിനിനുള്ളിലും ആർപിഎഫ് ഉദ്യോഗസ്ഥർ കാവലുണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാകും ബുള്ളറ്റ് ട്രെയിൻ പാതയിൽ നടപ്പിലാക്കുക. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡും (NHSRCL) റെയിൽവേ മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.

You may also like