റെയിൽവേ യാത്രാ ഇളവുകൾ ഉടൻ പുനഃസ്ഥാപിക്കണം; അധികൃതർക്ക് കത്തയച്ച് പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റി

by WhatsUp Mumbai

റായ്ഗഡ് : റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിൽ മുതിർന്ന പൗരന്മാർക്ക് മുൻപ് നൽകിയിരുന്ന യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ അധികൃതർക്ക് നിവേദനം നൽകി. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് അധ്യക്ഷൻ എന്നിവർക്കാണ് കെ.സി.എസ്. സംയുക്ത നിവേദനം സമർപ്പിച്ചത്.

കോവിഡ് കാലത്ത് പതിവ് തീവണ്ടി സർവീസുകൾ നിർത്തിവെച്ച്, പ്രത്യേക തീവണ്ടികൾ മാത്രം ഓടിച്ച സാഹചര്യത്തിലാണ് മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവുകൾ നിർത്തലാക്കിയത്. എന്നാൽ കോവിഡ് മഹാമാരി മാറി, തീവണ്ടികളെല്ലാം സാധാരണ നിലയിൽ സർവീസ് ആരംഭിച്ചിട്ടും ഇളവുകൾ പുനരാരംഭിക്കാൻ റെയിൽവേ തയാറായിട്ടില്ല. ഇത് പ്രായമായ യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.എസ്. വീണ്ടും കത്തയച്ചിട്ടുണ്ട്. ഇനിയെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പൻവേൽ റെയിൽവേ സ്റ്റേഷനിൽ ശക്തമായ പ്രക്ഷോഭവും ധർണയും സംഘടിപ്പിക്കാൻ സംഘടന നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.സി.എസ്. പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ് (996737424), സെക്രട്ടറി മുരളി കെ. നായർ (932492913) എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

You may also like