മൂന്നാം നിലയിൽ നിന്നും വീഴാനിരുന്ന കുരുന്നിന്റെ ജീവൻ കാത്ത മനസ്സാന്നിധ്യം; വസായിൽ മലയാളി വിദ്യാർത്ഥിയുടെ ധീരതയ്ക്ക് ബിജെപിയുടെ ആദരവും അഭിനന്ദനവും

by WhatsUp Mumbai

വസായി: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴാനിരുന്ന നാലുവയസ്സുകാരിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മലയാളി വിദ്യാർഥി ബബിത് വൈജുവിനെ ബിജെപി വസായ് ഘടകം ആദരിച്ചു.

ചടങ്ങിൽ പ്രമുഖ നേതാവ് ഉത്തംകുമാർ കെ. ബി. ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. ബബിതിന്റെ സമയോചിതമായ ഇടപെടലിനേയും ധീരതയെയും അഭിനന്ദിച്ച നേതാക്കൾ പത്തൊമ്പതു കാരനായ യുവാവിന് ഉപഹാരം നൽകി ആദരിച്ചു. ബിജെപി വസായ് ഘടകം ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണി ഗ്രില്ലിൽ അപകടകരമായ നിലയിൽ കുടുങ്ങിക്കിടന്ന നാലുവയസ്സുകാരിയെ ബബിത് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. സമീപവാസിയായ സുഹൃത്തിനൊപ്പം കിടക്കവിരി ഉപയോഗിച്ച് കുട്ടിയെ സുരക്ഷിതമായി താഴെയിറക്കി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. വീഴ്ചയിൽ കുട്ടിക്ക് നിസാര പരിക്കേറ്റെങ്കിലും ജീവന് ഭീഷണിയുണ്ടായില്ല.
ആലപ്പുഴ നെടുമുടി സ്വദേശിയായ ബബിത് വൈജുവിന്റെ ധീരതയും മനസ്സാന്നിധ്യവും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇതിനോടകം തന്നെ വ്യാപക പ്രശംസ നേടിയിട്ടുണ്ട്.

You may also like