വസായ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം നമ്പർ 3880 വസായ് ശാഖയുടെ 22-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും മാർച്ച് 29-ന് നടന്നു. ശാഖ പ്രസിഡന്റ് സജി രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുരുസ്മരണം, അനുശോചനം, കണക്ക് അവതരണം, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കൽ, ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവ പ്രധാന അജണ്ടകളായി ഉൾപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ സജി രാഘവൻ പ്രസിഡന്റായും എസ്.ഡി. സിദ്ധാർത്ഥൻ വൈസ് പ്രസിഡന്റായും രമേശ് കാട്ടുങ്ങൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അനിൽ കുമാർ കെ.വി യൂണിയൻ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സുജന ബിജു, സിന്ധു ശ്രീനിവാസൻ, സുശീല തമ്പി, വിമല അനിൽകുമാർ, ബാലൻ, മോഹൻ പണിക്കർ, സുരേഷ് കുമാർ, ജയൻ പണിക്കർ, അജി കുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
2026 മുതൽ 2028 വരെയുള്ള കാലയളവിലേക്കാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.