ജാനകിയമ്മയ്ക്ക് ഗാനാഞ്ജലിയുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ; പാട്ടുത്സവം ജൂലൈ 26-ന്

by WhatsUp Mumbai

നവിമുംബൈ : ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഈ മാസത്തെ പാട്ടുത്സവം പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് പ്രണാമമർപ്പിച്ച് സംഘടിപ്പിക്കുന്നു. ജൂലൈ 26-ന് വൈകീട്ട് 6.00 മണിയ്ക്കാണ് സംഗീത സന്ധ്യ അരങ്ങേറുന്നത്.

ഗായകനും സംഗീത സംവിധായകനും നടനുമായ പ്രേംകുമാർ സപ്തസ്വര പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് മാനേജർ സുനിൽ മുഖ്യഅതിഥിയായും പ്രശസ്ത ഗായിക ദീപ ത്യാഗരാജൻ വിശിഷ്ട അതിഥിയായും ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് ജാനകിയമ്മയുടെ സ്വരമാധുരിയിൽ പിറന്ന എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനസന്ധ്യയും അരങ്ങേറും. സമാജത്തിലെ അംഗങ്ങളും ഗാനങ്ങളുമായി വേദിയിലെത്തും. ഈ സംഗീത സന്ധ്യയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

You may also like