93
ഐസാൾ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾക്കായി പോരാടുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സമരം ചെയ്ത വിദ്യാർഥികൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് മിസോറം രാജ്ഭവനിലേക്ക് കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
എഐസിസി ഇൻ-ചാർജ് ഡോ. എ. ചെല്ലകുമാർ, എഐസിസി ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് പാർട്ടി ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം പ്രതിഷേധക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ മിസോറം ഗവർണർ ലഫ്റ്റനന്റ് ജനറൽ വി.കെ. സിംഗ് വിസമ്മതിച്ചു. തുടര്‍ന്ന്, സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.