73
മുംബൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ മഴ വീണ്ടും ശക്തമായി. നഗരത്തിന് കുടിവെള്ളം നൽകുന്ന പ്രധാന തടാകങ്ങളിലെ ജലനിരപ്പ് 52 ശതമാനം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ മാറിനിന്ന ശേഷം നഗരത്തിൽ വീണ്ടും മഴ സജീവമായത് ചൂടിൽ വലഞ്ഞ മുംബൈ നിവാസികൾക്ക് ആശ്വാസമായി. ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴ മുംബൈ ഇതിനകം തന്നെ പിന്നിട്ടു കഴിഞ്ഞു.