218
മുംബൈ : മീരാറോഡ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഓണമഹോത്സവം 2026’ സെപ്റ്റംബർ 13-ന് (13.09.2026) ആഘോഷിക്കുന്നു. മീരാറോഡ് (ഈസ്റ്റ്) കനകിയ റോഡിലുള്ള ലക്ഷ്മി പാർക്കിന് എതിർവശത്തെ ജാംഗിഡ് അർക്കാഡിയ ഒമ്പതാം നിലയിലെ ഷെഹ്നായി എസി ബാങ്ക്വറ്റ് ഹാളിൽ (1st & 2nd Floor Jangid Arcadia, Opp. Laxmi Park, Kanakia Rd, Mira Road E) വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
രാവിലെ 09.30 മുതൽ വിവിധ ആഘോഷ പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. നിലവിളക്ക് കൊളുത്തിയുള്ള ഔദ്യോഗിക ഉദ്ഘാടനം, മഹാബലിയുടെ രാജകീയ എഴുന്നള്ളത്ത്, വിവിധ കലാ-വിനോദ പരിപാടികൾ, വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളാണ്.