താനെയിൽ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും ; വൈവിധ്യമാർന്ന പൂജകളും ഘോഷയാത്രയും

by WhatsUp Mumbai

താനെ : താനെയിലെ മാൻപാഡയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 2026 മാർച്ച് 21, 22 തീയതികളിൽ നടത്തപ്പെടുന്നു.

ഭക്തിനിർഭരമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ നൂറു കണക്കിന് ഭക്തർ പങ്കെടുക്കും.

വിശ്വാസികളുടെ ആത്മീയോന്മുഖത ഉയർത്തുന്ന വിവിധ കാർമ്മിക പരിപാടികളാണ് രണ്ട് ദിവസങ്ങളിലായി  ക്രമീകരിച്ചിരിക്കുന്നത്.

22 ന് 6 മണിക്ക് രഥഘോഷയാത്ര ആരംഭിക്കും. ലോകേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര താലപ്പൊലി, കരിങ്കാളി, മയിലാട്ടം, തെയ്യം, കരകാട്ടം, ചെണ്ടമേളം, തകിൽ, ഗരുഡനൃത്തം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ സമാപിക്കും.

ചുറ്റുവിളക്ക്, ദീപാരാധന, അത്താഴപൂജ എന്നിവയും മഹോത്സവ ദിവസത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഭക്തജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ പ്രത്യേക പൂജകളും സമർപ്പണങ്ങളും ഒരുക്കിയിട്ടുണ്ട്.

ശ്രീചക്ര പൂജ, രൂപകലശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി ബുക്കിംഗ് നടത്തണമെന്ന് സംഘാടകർ അറിയിച്ചു. മഹോത്സവ ദിനത്തിൽ പര സമർപ്പണം ക്ഷേത്ര സന്നിധിയിൽ സ്വീകരിക്കുന്നതായിരിക്കും.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  വിശ്വാസികളെ ആകർഷിക്കാൻ ഒരുങ്ങുന്ന മീനഭരണി മഹോത്സവം ഇത്തവണയും ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികൾ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

Ph: 9920232262
       8104482161

You may also like