53
മുംബൈ: സംസ്ഥാനത്ത് നിർബന്ധിത മറാത്തി നിയമത്തിനെതിരെ ഓട്ടോറിക്ഷ–ടാക്സി തൊഴിലാളി സംഘടനകൾ പ്രതിഷേധ ഭീഷണി ഉയർത്തി. നിയമം പിൻവലിക്കാത്ത പക്ഷം മേയ് 4 മുതൽ സംസ്ഥാനവ്യാപക സമരം ആരംഭിക്കുമെന്ന് സംഘടനകൾ അറിയിച്ചു.
നിയമം റദ്ദാക്കാൻ ഏപ്രിൽ 28 വരെ സമയപരിധി നിശ്ചയിച്ച സംഘടനകൾ, അതിനുള്ളിൽ സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം സമരം ശക്തമാക്കുമെന്നും വ്യക്തമാക്കി. ഡ്രൈവർമാർക്ക് നിർബന്ധിതമായി ഭാഷാനിബന്ധന ചുമത്തുന്നത് പ്രായോഗികമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും സംഘടനകൾ ആരോപിച്ചു.
വിഷയം സംസ്ഥാനത്ത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സമരം ആരംഭിച്ചാൽ ഗതാഗത സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു.