1.1K
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മലയാളി യുവാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. താനെ വർത്തക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവായ് നഗർ നാക്കയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മലയാളി യുവാവായ വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്.
കൊലപാതക വിവരം അറിഞ്ഞ് വർത്തക് നഗർ പോലീസ് ഉദ്യോഗസ്ഥർ ഉടനടി സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ്, പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എന്നാൽ, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നോ, ഇതിന് പിന്നിൽ പ്രവർത്തിച്ച അക്രമികൾ ആരാണെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.