​”ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മലാഡ്-മൽവാണി എസ്.എൻ.ഡി.പി ശാഖാ ഓഫീസ് ഉദ്ഘാടനവും ഗുരുദേവ ചിത്ര അനാച്ഛാദനവും നിർവ്വഹിച്ചു; വൻ ജനപങ്കാളിത്തം”

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയനിൽപെട്ട മലാഡ്-മൽവാണി ശാഖയുടെ (നമ്പർ: 4961) പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരുദേവ ഛായാചിത്ര അനാച്ഛാദനവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മലാഡ് വെസ്റ്റിലെ ഖരോഡി വില്ലേജിൽ ഒരുക്കിയ പുതിയ ശാഖാ ഓഫീസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ നിർവ്വഹിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ, വൈസ് പ്രസിഡന്റ് ടി. കെ. മോഹൻ, യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഗുരുദേവ ഛായാചിത്ര അനാച്ഛാദനം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ബി. സുശീലൻ, ജി. ശിവരാജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ, ഖജാൻജി ഷിജി ശിവദാസൻ, ഗോരേഗാവ് ശാഖാ പ്രസിഡന്റ് സി. എസ്. ദാസൻ, സെക്രട്ടറി ഷീൽ കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

രാവിലെ 5.30-ന് ഉണ്ണി ശാന്തിയുടെ മുഖ്യകാർമികത്വത്തിലും ദുർഗ്ഗാദാസ് ശാന്തിയുടെ സഹകാർമികത്വത്തിലും നടന്ന ഗണപതിഹോമത്തോടെയാണ് പൂജാകർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് കലശപൂജ, ഗുരുഭഗവത പാരായണം, ഗുരുനാമകീർത്തനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയും ഭക്തിപൂർവ്വം നടന്നു. ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്കായി അന്നപ്രസാദ വിതരണവും ഒരുക്കിയിരുന്നു.

ശാഖാ പ്രസിഡന്റ് പി. ജി. വിജയ് കുമാർ, വൈസ് പ്രസിഡന്റ് ലാകേഷ് ചന്ദ്രോത്ത്, സെക്രട്ടറി ശ്രീകുമാർ ദാമോദരൻ, വനിതാസംഘം യൂണിറ്റ് കോർഡിനേറ്റർ കെ. എസ്. സുനിൽ കുമാർ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ഷീബ അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് സുജാത അരവിന്ദ്, സെക്രട്ടറി സൗമ്യ പ്രമോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് വിജയകരമായ നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും ശാഖാ പ്രസിഡന്റ് കൃതജ്ഞത രേഖപ്പെടുത്തി.

You may also like