7
മുംബൈ: ഐഫോൺ 18 പ്രോ പരമ്പരയുടെ വിൽപന രാജ്യത്തുടനീളം ആരംഭിച്ചതോടെ മുംബൈ ബി.കെ.സിയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ തടിച്ചുകൂടി വൻ ജനക്കൂട്ടം. മുംബൈ ജിയോ വേൾഡ് ഡ്രൈവിലെ സ്റ്റോറിന് പുറത്ത് പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകളാണ് പുതിയ ഫോൺ കൈപ്പറ്റാനായി വരിനിന്നത്.
ഫോൺ സ്വന്തമാക്കാൻ വ്യാഴാഴ്ച രാത്രി മുതൽ ആളുകൾ കാത്തിരിപ്പ് തുടങ്ങിയിരുന്നു. നാസിക്കിൽ നിന്നുമെത്തിയ ഹിതേഷ് പട്ടേൽ എന്ന ഉപഭോക്താവ് രാവിലെ 8 മണിയുടെ സ്ലോട്ടിനായി വ്യാഴാഴ്ച രാത്രി 10 മണി മുതൽ ക്യൂവിൽ കാത്തിരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിൽ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില 1,64,900 രൂപയും, പ്രോ മാക്സ് പതിപ്പിന്റെ പ്രാരംഭ വില 1,79,900 രൂപയുമാണ്. പുലർച്ചെ മുതൽ നീണ്ട ക്യൂവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും തരംഗമായിട്ടുണ്ട്.