മഹാരാഷ്ട്ര ഹയർ സെക്കന്ററി ഫലം: ഡോമ്പിവലി മോഡൽ കോളേജിന് തിളക്കമാർന്ന വിജയം

by WhatsUp Mumbai

മഹാരാഷ്ട്ര ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, കേരളീയ സമാജം ഡോമ്പിവലി മോഡൽ കോളേജ് ശ്രദ്ധേയമായ വിജയമാണ് സ്വന്തമാക്കിയത്. എല്ലാ വിഭാഗങ്ങളിലും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയതോടെ സ്ഥാപനത്തിന്റെ അക്കാദമിക് മികവ് വീണ്ടും തെളിഞ്ഞു. കൊമേഴ്‌സ് വിഭാഗത്തിൽ 99% വിജയവും, സയൻസ് വിഭാഗത്തിൽ 97% വിജയവും, ആർട്സ് വിഭാഗത്തിൽ 96% വിജയവുമാണ് ഈ വർഷം നേടിയത്.

പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണം:

കൊമേഴ്‌സ്: 749
സയൻസ്: 279
ആർട്സ്: 52

ടോപ്പേഴ്‌സ് വിഭാഗം

സയൻസ്: മാനസ് പ്രശാന്ത് കോൽവെക്കർ (92.50%), ശ്രേയ ഋഷികേഷ് പലാണ്ടെ (89.67%), മാധുരി ജമുന മേഹ്ത്താ (84.17%)

ആർട്സ്: അദ്വിത നിഖിൽകുമാർ ഗംഗവൽ (86.33%), സലോനി ശശി നായർ (85.33%), സജീ അജിത് ഗോവിൽക്കാർ (83.67%)

കൊമേഴ്‌സ്: അഭിനവ് സുരേഷ് നായർ (94.33%), പല്ലവി കിരൺ മഹിന്ദർകാർ (93.33%), വേദിക വൈഭവ് ഷെട്ടി

വിജയത്തിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണെന്ന് കോളേജ് ഭരണസമിതി വ്യക്തമാക്കി. തുടര്‍ച്ചയായ മികച്ച പ്രകടനം സ്ഥാപനത്തിന്റെ നിലവാരവും ശിക്ഷണ സംവിധാനവും തെളിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ നേട്ടം, നഗരത്തിലെ വിദ്യാഭ്യാസ രംഗത്ത് മോഡൽ കോളേജിനെ വീണ്ടും മുൻനിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്.

You may also like