162
മുംബൈ: മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (അടൽ സേതു) വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്നതിനായി പാലത്തിന് ഇരുവശവും ആത്മഹത്യ പ്രതിരോധ മതിലുകൾ (Suicide Barriers) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പാലത്തിൽ നിന്നുള്ള ആത്മഹത്യാ ശ്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് എംഎംആർഡിഎയ്ക്ക് (MMRDA) സർക്കാർ ഈ അടിയന്തര നിർദ്ദേശം നൽകിയത്. സുരക്ഷാ കവചം സ്ഥാപിക്കുന്നതിനൊപ്പം പാലത്തിലെ സിസിടിവി നിരീക്ഷണവും സുരക്ഷാ ജീവനക്കാരുടെ പരിശോധനയും ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.