മഹാരാഷ്ട്ര ബജറ്റ് സമ്മേളനം 23ന്; കടബാധ്യതയും അജിത് പവാർ മരണവും മുഖ്യ വിഷയങ്ങൾ

by admin

മുംബൈ : സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും .

ഉയരുന്ന കടബാധ്യതയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പ്രധാന ചർച്ചാവിഷയങ്ങളാകും.
ബജറ്റിൽ ധനകാര്യ നിയന്ത്രണം, വികസന പദ്ധതികൾക്കുള്ള ധനവിനിയോഗം, ജനക്ഷേമ പദ്ധതികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടി വരും. പ്രതിപക്ഷം കടബാധ്യത വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

ഇതിനൊപ്പം ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയവും സഭയിൽ ഉയരാനിടയുണ്ട്. വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സമ്മേളനം ചൂടേറിയതാകുമെന്ന് സൂചനയുണ്ട്.

You may also like