100
മുംബൈ: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്യാസ് വിതരണം സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാർ പൊലീസ് കാവൽ ഏർപ്പെടുത്തി. സിലിണ്ടർ ലഭ്യത കുറയുകയും കരിച്ചന്ത വിൽപ്പന വർധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
വിതരണ കേന്ദ്രങ്ങളിലും ഗ്യാസ് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ക്ഷാമം മുതലെടുത്ത് അനധികൃതമായി സിലിണ്ടർ വിൽപ്പന നടത്തുന്നവർക്കെതിരെ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
കരിച്ചന്തയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
സാധാരണ ജനങ്ങൾക്ക് തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കാൻ കർശന നടപടികൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.