ചിരിയും ചിന്തയും ഓണസദ്യയുമായി പൂനെയിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം; കൂട്ടിന് ജയരാജ് വാര്യരും!

by WhatsUp Mumbai

പൂനെ: പ്രവാസഭൂമിയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി പൂനെയിലെ മലയാളികൾക്കായി വീണ്ടുമൊരു ഓണാഘോഷം അണിയറയിൽ ഒരുങ്ങുന്നു. മലയാളി അസോസിയേഷൻ (ഈസ്റ്റ് പൂനെ) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർണ്ണശബളമായ മൂന്നാമത് ഓണാഘോഷം ‘ഓണപ്പൊലിമ 2026’ സെപ്റ്റംബർ 6-ന് നടക്കും. വഗോളി കേശ്‌നന്ദ് ഫാത്തയിലുള്ള ലൈഫ്‌ലൈൻ ഹോസ്പിറ്റലിന് സമീപമുള്ള  ശ്രേയസ് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. രാവിലെ 10:00 മണിക്ക് തുടങ്ങി വൈകുന്നേരം 5:00 മണി വരെ നീണ്ടുനിൽക്കുന്ന വിപുലമായ പ്രോഗ്രാമുകളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും ഹാസ്യകലാകാരനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പൂനെയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ ജയരാജ് വാര്യരുടെ സാന്നിധ്യം മാറ്റുകൂട്ടും.

ആഘോഷ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 8956291234, 9922130842, 9922265946 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like