​ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള സമാജം ഉൾവേ നോഡ്

by WhatsUp Mumbai

നവിമുംബൈ : ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കേരള സമാജം ഉൾവേ നോഡ്. സമാജം ഓഫീസിൽ നടന്ന ആഘോഷ ചടങ്ങുകളിൽ ഭാരവാഹികളും അംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.

രാവിലെ 9.50-ന് സമാജം ജോയിന്റ് സെക്രട്ടറി മോഹനൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ട്രഷറർ ഹണി വെന്നിക്കൽ, വൈസ് പ്രസിഡന്റ് അലി മുഹമ്മദ്‌, മറ്റ് സമാജം അംഗങ്ങൾ എന്നിവർ ചേർന്ന് ദേശീയ ഗാനം ആലപിച്ചു.

ചടങ്ങിന് ശേഷം ചടങ്ങിൽ പങ്കെടുത്തവർക്കായി മധുരവിതരണവും നടന്നു.

You may also like