ഉൽവെ: വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി കേരള സമാജം ഉൽവെയും എഗോൺ ഷിപ്പിങ്ങും കൈകോർക്കുന്നു. ചിർനർ പ്രൈമറി ആശ്രമ സ്കൂളിലെ 250 വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം വിജയകരമായി പൂർത്തിയായി.
കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും പഠനത്തിന് പിന്തുണയേകാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ സ്നേഹപൂർവമായ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയായി മാറി.
ഈ സദ്സംരംഭത്തിന് എല്ലാവിധ പിന്തുണയും നൽകിയ എഗോൺ ഷിപ്പിങ്ങിനും ഡയറക്ടർ ഷൈബുവിനും ഉൽവെ സമാജം ഭാരവാഹികൾ പ്രത്യേക നന്ദി രേഖപ്പെടുത്തി.