ഭയന്തർ ശാഖായോഗം രജതജൂബിലി നിറവിൽ; കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കമാകും

by admin

മുംബൈ: എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയനിൽപെട്ട ഭയന്തർ ശാഖായോഗം, വനിതാ സംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാഖയുടെ രജതജൂബിലി ആഘോഷം ഞായറാഴ്ച, കേരളപ്പിറവി ദിനമായ നവംബർ 01-ന് ശാഖാ ഗുരുമന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു.

​മഹാഗുരുപൂജ, പൊതുസമ്മേളനം, ആദരവ്, കലാപരിപാടികൾ, ഭക്ഷണം എന്നിവയ്‌ക്കൊപ്പം വിരാർ സ്വാരാംഗണ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മിമിക്രിയും ഡാൻസും ഉണ്ടായിരിക്കും. ചടങ്ങിൽ മുംബൈ-താനെ യൂണിയൻ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളാകും.

ശാഖാ പ്രസിഡന്റ് എസ്. രഘുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാ സെക്രട്ടറി വി.കെ. ഗോപിനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.എസ്. മോഹൻ കുമാർ നന്ദിയും രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ശാഖാ സെക്രട്ടറി വി.കെ. ഗോപിനാഥനുമായി (9869427249) ബന്ധപ്പെടാവുന്നതാണ്.

You may also like