മുംബൈയിൽ കെ.സി.സി ഓണാഘോഷം സംഘടിപ്പിച്ചു; ചലച്ചിത്ര നടി അനഘ മാരുതോറ മുഖ്യാതിഥിയായി

by WhatsUp Mumbai

മുംബൈയിലെ കേരള ക്രിസ്ത്യൻ കൗൺസിലിന്റെ (KCC) നേതൃത്വത്തിൽ പ്രൗഢഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച (20) അന്ധേരി കനോസ ഗേൾസ് സ്കൂളിൽ വെച്ചാണ് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറിയത്. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി അനഘ മാരുതോറ മുഖ്യാതിഥിയായി പങ്കെടുത്തു.

സെപ്റ്റംബർ 20-ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കുട്ടികളും മുതിർന്നവരുമടക്കം വലിയൊരു ജനപങ്കാളിത്തം ദൃശ്യമായി. മുംബൈ മലയാളി സമൂഹത്തിന്റെ ഐക്യവും സഹോദര്യവും വ്യക്തമാക്കുന്ന വിവിധ സാംസ്കാരിക-കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

​കെ.സി.സി. ചെയർമാൻ ഷിബു മാത്യു, സെക്രട്ടറി കോശി തോമസ്, ട്രഷറർ ജോർജ് തോമസ്, പ്രോഗ്രാം കൺവീനർ സണ്ണിക്കുട്ടി ജോർജ് തുടങ്ങിയ സംഘടന  നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

You may also like