മുംബൈക്കും താനെയ്ക്കും യെല്ലോ അലർട്ട്; വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

by admin

മുംബൈ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയിലും താനെ ജില്ലകളിലും ഏപ്രിൽ 22, 23 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ചൂടിനൊപ്പം ഉയർന്ന ഈർപ്പം, ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പാണിത്.

ദിവസങ്ങളിൽ കടുത്ത ചൂടും ‘ഹീറ്റ് ഇൻഡെക്സ്’ ഉയർന്ന നിലയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വൈകുന്നേരങ്ങളിലോ രാത്രിയിലോ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൂടും ഈർപ്പവും കൂടിയ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

കാലാവസ്ഥയിലെ ഈ വ്യതിയാനം നഗരജീവിതത്തെയും ഗതാഗത സംവിധാനങ്ങളെയും ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like