107
മുംബൈ: മുംബൈ, താനെ, പാല്ഘർ ജില്ലകളിൽ മാർച്ച് 14 വരെ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചൂട് തരംഗ സാധ്യതയെ തുടർന്ന് ഈ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പകൽ സമയത്ത് താപനില സാധാരണയെക്കാൾ ഉയരാനിടയുണ്ടെന്നും ചൂടും ഈർപ്പവും ചേർന്ന അസ്വസ്ഥമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. വയോധികരും കുട്ടികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ശ്രദ്ധിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അടുത്ത ദിവസങ്ങളിലും മുംബൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചൂട് ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.