ഗുജറാത്ത് ജനവിധി ബി.ജെ.പി പക്ഷത്ത്; പ്രതിപക്ഷത്തിന് തിരിച്ചടി

by WhatsUp Mumbai

ഗുജറാത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം കൈവരിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകളിലും വിവിധ പഞ്ചായത്തുകളിലും പാർട്ടി വ്യക്തമായ മേൽക്കോയ്മ സ്ഥാപിച്ചതായാണ് വോട്ടെണ്ണലിലെ പ്രവണതകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളം നഗര-ഗ്രാമ മേഖലകളിലായി ബി.ജെ.പിക്ക് അനുകൂലമായ ശക്തമായ ജനവിധിയാണ് പ്രകടമാകുന്നത്.

 

മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഭൂരിപക്ഷ സീറ്റുകളിൽ ബി.ജെ.പി മുന്നിലെത്തിയപ്പോൾ, പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പിന്നാക്കം നിന്നു. ചില മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് നേട്ടം കൈവരിച്ചത്. മറ്റ് കക്ഷികളും സ്വതന്ത്രരും ചില സ്ഥലങ്ങളിൽ വിജയം നേടിയെങ്കിലും, ആകെ ചിത്രം ബി.ജെ.പി ആധിപത്യം ഉറപ്പിക്കുന്നതായാണ്.

 

ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലും ബി.ജെ.പി ശ്രദ്ധേയമായ മുന്നേറ്റം തുടരുന്നു. 

 

തിരഞ്ഞെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിൽ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബി.ജെ.പിക്ക് അനുകൂലമായ ഫലങ്ങളാണ് തുടർച്ചയായി ലഭിക്കുന്നത്. അന്തിമ ഫലപ്രഖ്യാപനത്തോടെ പാർട്ടിയുടെ വിജയം കൂടുതൽ ഉറപ്പാകുമെന്നാണു നിരീക്ഷണം.

You may also like