65
മുംബൈ: സോഷ്യൽ മീഡിയ
ഇൻഫ്ലുവൻസറായ
ഷെഫാലി വൈദ്യ, ലെൻസ്‌കാർട്ട് കമ്പനിയുടെ ഗ്രൂമിംഗ് നയത്തിനെതിരെ രംഗത്തെത്തി. ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ട ബിന്ദി, തിലക്, കലാവ തുടങ്ങിയവ ധരിക്കുന്നത് വിലക്കുന്നതായി ആരോപിച്ച് അവർ കമ്പനിയുടെ ഡയറക്ടർ ബോർഡിന് കത്ത് നൽകി.
ഇത്തരത്തിലുള്ള നയം മതവിശ്വാസങ്ങളെ അപമാനിക്കുന്നതും വിവേചനപരവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വ്യക്തിപരമായ മതപരമായ അടയാളങ്ങൾ വിലക്കുന്നത് അടിസ്ഥാന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും നയം പുനഃപരിശോധിക്കണമെന്നുമാണ് അവരുടെ ആവശ്യം.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.