145
കോലാപ്പുർ: E20 എഥനോൾ മിശ്രിത പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുമെന്ന വാദങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വാഹന നിർമ്മാണ കമ്പനികൾ തെളിവ് ചോദിച്ചിട്ടും ആരും ഹാജരാക്കിയിട്ടില്ലെന്ന് അദ്ദേഹം കോലാപ്പുരിൽ പറഞ്ഞു. എഥനോൾ ഉൽപ്പാദനം പഞ്ചസാര മില്ലുകൾക്ക് പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാനസൗകര്യങ്ങളില്ലാതെ സർക്കാർ E20 ഇന്ധനം അടിച്ചേൽപ്പിക്കുകയാണെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ E20 ഇന്ധനം എൻജിന് കേടുപാടുകൾ വരുത്തില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.