ശ്രീ നാരായണ മന്ദിര സമിതിയുടെ 62-ാം വാർഷികാഘോഷം ഇന്ന് ; മുഖ്യാതിഥിയായി ഏക്നാഥ് ഷിൻഡെ പങ്കെടുക്കും

by WhatsUp Mumbai

മുംബൈ: മഹാനഗരത്തിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ ശ്രീ നാരായണ മന്ദിര സമിതിയുടെ 62-ാമത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് (മേയ് 17, ഞായറാഴ്ച) ചെമ്പൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ തിരിതെളിയും. വാർഷികാഘോഷങ്ങളോടൊപ്പം ശ്രീ നാരായണ ഗുരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഇതോടൊപ്പം നടക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളാകും.

വൈകുന്നേരം 5.30 മുതൽ ശ്രീ നാരായണ ഗുരു സ്കൂളിന്റെ (ഇംഗ്ലീഷ് മീഡിയം) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും വേദിയുണരും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മുൻ എം.പി രാഹുൽ ഷേവാലെ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിശിഷ്ടാതിഥികളായി സംബന്ധിക്കും. ഇതിനുശേഷം വിദ്യാർത്ഥികളും പ്രമുഖ കലാപ്രതിഭകളും അണിനിരക്കുന്ന വമ്പിച്ച കലാവിരുന്നും അരങ്ങേറും. തുടർന്ന് രാത്രിഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

You may also like