ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലി സംഘടിപ്പിക്കുന്ന ‘സാഹിത്യസായാഹ്നം – മെയ് 2026’ പരിപാടിയുടെ ഭാഗമായി പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും 10ന് നടക്കും. വൈകിട്ട് 4.30ന് ഡോംബിവ്ലി ഈസ്റ്റിലെ പാണ്ഡുരംഗവാഡിയിലുള്ള മോഡൽ സ്കൂളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
കെ. രാജൻ രചിച്ച് പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, പി.ആർ. കൃഷ്ണന്റെ ജീവിതവും മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തനങ്ങളുമൊക്കെ ആസ്പദമാക്കിയ “Resolute on the Path of Struggles – P R Krishnan’s Life in Maharashtra” എന്ന ജീവചരിത്ര ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നത്. കേരളീയ സമാജം പ്രസിഡന്റും പരിപാടിയുടെ അധ്യക്ഷനുമായ ഇ. പി. വാസു, സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർക്ക് ആദ്യപ്രതി കൈമാറി പുസ്തക പ്രകാശനം നിർവഹിക്കും.
പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ സി.പി. കൃഷ്ണകുമാർ പുസ്തകാവലോകനം നടത്തും. പി.ആർ. കൃഷ്ണന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ മുംബൈയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
സാഹിത്യാസ്വാദകരെയും പൊതുജനങ്ങളെയും പരിപാടിയിലേക്ക് സാദരം ക്ഷണിച്ചതായി സെക്രട്ടറി (ആർട്സ് & കൾച്ചർ) കെ.കെ. സുരേഷ് ബാബുവും സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂരും അറിയിച്ചു.
വിശദവിവരങ്ങൾക്ക്: 7715057407, 9820886717.