500
മുംബൈ: മഹാരാഷ്ട്രയിൽ എൽപിജി സിലിണ്ടർ ക്ഷാമം തുടരുന്നതിനിടെ ‘ഗ്യാസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം’ എന്ന പേരിൽ സൈബർ തട്ടിപ്പ്. ഡോംബിവ്ലിയിലെ രണ്ട് സ്ത്രീകളിൽ നിന്ന് തട്ടിപ്പുകാർ ചേർന്ന് ഏകദേശം നാല് ലക്ഷം രൂപ കൈക്കലാക്കി.
മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ, മൊബൈലിൽ ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിന്‍വലിക്കപ്പെട്ടു.
സംഭവത്തിൽ ഡോംബിവ്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എൽപിജി ക്ഷാമം മുതലെടുത്തുള്ള ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.