മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ മഹാരാഷ്ട്ര.
ബിഎസ്എൻഎൽ മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഡോ. മനീഷ് ശുക്ല എല്ലാ പൗരന്മാർക്കും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ചടങ്ങിൽ ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃ സേവനങ്ങൾ, 4G ശൃംഖലാ വികസനം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പുതിയ ഓഫറുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
പുതിയ ഉപഭോക്താക്കൾക്കായി ‘Freedom 2.0’ എന്ന പേരിൽ ഒരു രൂപയുടെ പ്രത്യേക മൊബൈൽ ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1 GB ഡാറ്റ, 100 SMS, അൺലിമിറ്റഡ് വോയ്സ് കോളുകൾ എന്നിവ അടങ്ങുന്ന ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്.
ഹൈസ്പീഡ് ഇന്റർനെറ്റ് ഉപഭോക്താക്കൾക്കായി ‘BSNL Fiber Freedom Plan’ പ്രതിമാസം 1,111 രൂപയുടെ ലോഞ്ച് വിലയിൽ ലഭ്യമാകും. 200 Mbps വരെ സ്പീഡ്, പ്രതിമാസം 5,000 GB ഡാറ്റ, 25-ൽ അധികം പ്രീമിയം OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. കൂടാതെ, 2,399 രൂപയുടെ വാർഷിക മൊബൈൽ പ്ലാനിൽ 47 ദിവസത്തെ അധിക വാലിഡിറ്റി അനുവദിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വാലിഡിറ്റി 412 ദിവസമായി ഉയരും.
ഉപഭോക്താക്കൾക്ക് റീചാർജ്, ബിൽ പേയ്മെന്റ്, പരാതി രജിസ്ട്രേഷൻ, ട്രാക്കിംഗ്, ഫൈബർ ബുക്കിംഗ്, എഐ ചാറ്റ്ബോട്ട് തുടങ്ങിയ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ പുതിയ ‘BSNL Selfcare App’ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഇതിനുപുറമേ ‘BSNL Free Entertainment TV’ സവിശേഷത വഴി 500-ഓളം ലൈവ് ടിവി ചാനലുകൾ സൗജന്യമായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ മാർക്കറ്റിംഗ് ജനറൽ മാനേജർ ഹേമന്ത് പട്ടേൽ പുതിയ ഓഫറുകളെക്കുറിച്ച് വിശദമായ പ്രസന്റേഷൻ നടത്തി. മഹാരാഷ്ട്ര സർക്കിളിലെ വിവിധ വിഭാഗം മേധാവികളും ചടങ്ങിൽ സംബന്ധിച്ചു. സിജിഎമ്മിന്റെ ഒഎസ്ഡി ശ്രീ. S. ഹൻ ചാട്ടെ എം. എസ്. കൃതജ്ഞത രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
(ശിവകുമാർ, മീഡിയ കോർഡിനേറ്റർ, BSNL)
ഫോൺ: 9447056789 ഇമെയിൽ: Vpskbsnl@Gmail.com)