128
മുംബൈ: മുംബൈ മഹാനഗര മേഖലയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ജോലി സമയം സംവിധാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവർക്ക് ഓഫീസിൽ നേരത്തെ എത്തി ജോലി പൂർത്തിയാക്കി നേരത്തേ മടങ്ങാൻ കഴിയുന്ന സൗകര്യം ലഭിക്കും.
രാവിലെ 9.15 മുതൽ 9.45 വരെ ഓഫീസിൽ എത്താൻ അനുവദിക്കും. അതനുസരിച്ച് ജോലി സമയം പൂർത്തിയാക്കിയാൽ വൈകുന്നേരവും അത്രയും നേരത്തെ മടങ്ങാം.
പീക്ക് സമയത്തെ യാത്രാ തിരക്ക് കുറയ്ക്കുകയും വനിതാ ജീവനക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.